കനത്ത പൊടിക്കാറ്റ്; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്

ഒമാനില്‍ ശക്തമായ പൊടിക്കാറ്റ്. ഇതിനെ തുടര്‍ന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മഹൂത്തില്‍ രണ്ട് വാഹനാപകടങ്ങളുണ്ടായി. വാഹനങ്ങള്‍ റോഡ് ബാരിയറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് റോഡില്‍ മണല്‍കൂനകള്‍ രൂപപ്പെട്ടതാണ് അപകടകാരണം. ആദം-തുംറൈത്ത് റോഡിലും കനത്ത പൊടിക്കാറ്റുണ്ടായി.

കുറഞ്ഞ ദൂരക്കാഴ്ച വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. രാത്രി വാഹനമോടിക്കുന്നവര്‍ റോഡിലെ മണല്‍കൂനകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്ത് ചൂടു കൂടുകയാണ്. മരുഭൂമിയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

Read more

യു.എ.ഇയില്‍ പലയിടങ്ങളിലും പൊടിക്കാറ്റ് വീശി. ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. ഉള്‍പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട്.