ഒമാനില്‍ മെകുനുവിന്റെ ശക്തികുറയുന്നു, മരണസംഖ്യ പതിനൊന്നായി; മരിച്ചവരില്‍ ഇന്ത്യക്കാരനും

Gambinos Ad

ഒമാനില്‍ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിന്റെ ശക്തികുറയുന്നതായി റിപ്പോര്‍ട്ട്. ഇതു വരെ മെകുനുവിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിലും മഴയിലും അകപ്പെട്ട 11 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്.

Gambinos Ad

ബിഹാര്‍ സ്വദേശി ഷംസീറാണ് (30) മരിച്ചത്. ഷംസീറിന്റെ മൃതദേഹം കണ്ടെത്തായി ഒമാന്‍ അറിയിച്ചു. ഇയാളെ നേരെത്ത മഴ വെള്ളപ്പാച്ചിലില്‍ കാണാതായിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പുറമെ ഒരു മലയാളിയെ കാണതായിയെന്നും റിപ്പോര്‍ട്ടുണ്ട്.

തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായാണ് കാണാതായത്.  മധുവിന് വേണ്ടിയുള്ള തിരിച്ചല്‍ തുടരുകയാണ്.  ഇവര്‍ ഇരുവരെയും സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലില്‍പെട്ടാണ് കാണാതായത്.

ഷംസീറിന്റെ മൃതദേഹം ഹാഫ കടല്‍ത്തീരത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹം ഇപ്പോള്‍ സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് മൃതദേഹം അയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.