ഒമാനില്‍ വാഹനാപകടം ; മലയാളി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പടെ മൂന്ന പേര്‍ മരിച്ചു. കോഴിക്കോട് സ്വദേശി എളിയടത്ത് വീട്ടില്‍ മുഹമ്മദ് ഷിഹാസാണ്(28) മരിച്ച മലയാളി. മസ്‌കത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ബിദ്ബിദില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

കാറില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശീതളപാനീയ വിതരണ കമ്പനിയുടെ ശര്‍ഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഷാഹിസും,മാഹീനും. മറ്റൊരു ജോലി അന്വേഷിക്കുന്നതിനായി മസ്‌കത്തിലെത്തിയ ഇവര്‍ തിരിച്ചുപോകുമ്പോഴാണ് അപകടം നടന്നത്. 2016 ലാണ് ഷിഹാസ് ഒമാനില്‍ എത്തിയത്.