ഇൻ്റർനെറ്റ് കണക്ഷനുകൾ ഷെയർ ചെയ്യരുത്; മുന്നറിയിപ്പുമായി ഒമാൻ

ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി ഇൻ്റർനെറ്റ് കണക്ഷനുകൾ ഷെയർ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും കണക്ഷനുകൾ തട്ടിപ്പുകൾക്കായോ സൈബർ കുറ്റകൃത്യങ്ങൾക്കായോ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് മുന്നറിയിപ്പ്.

അയൽക്കാരോ , മറ്റുള്ളവരുമായോ ഇൻ്റർനെറ്റ് കണക്ഷനുകൾ ഷെയർ ചെയ്യരുത്. നിരവധി പ്രശ്ന സാധ്യതകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാർത്ഥ ഉടമയ്ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കിഒരു കണക്ഷൻ നിരവധിപ്പേർ പങ്കുവെച്ച് ഉപയോഗിക്കുന്നത് ആ പ്രദേശത്തെ മറ്റുള്ളവരുടെ ഇൻ്റർനെറ്റ് സേവനത്തിന്റെ ഗുണ നിലവാരത്തെയും വേഗതയെയും ദോഷമായി ബാധിക്കും.

ഇത്തരം പ്രവർത്തനങ്ങൾ സാങ്കേതിക തകരാറുകൾക്കും കാരണമാകും. ഇൻ്റർനെറ്റ് ദുരുപയോഗം ചെയ്യപ്പെടാനും ഡാറ്റകളും മറ്റും ഹാക്ക് ചെയ്യപ്പെടാനോ സാധ്യതയുണ്ട്. നിരവധി പ്രശ്ന സാധ്യതകൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും കണക്ഷന്റെ യഥാർത്ഥ ഉടമയ്ക്ക് നിയമപരമായ ബാധ്യതകളുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

ഇൻ്റർനെറ്റുകളുടെ സേവനത്തിനുള്ള ഉയർന്ന വിലയാണ് പലരും ഇത്തരം ഷെയറിങ്ങ് കണക്ഷനുകളെ ആശ്രയിക്കുന്നതിനുള്ള പ്രധാന കാരണമെന്നും അതോറിറ്റി പറഞ്ഞു.