വ്യാപാരത്തില്‍ വന്‍ വര്‍ദ്ധനയുമായി സൗദി-ഇന്ത്യ കൂട്ടുകെട്ട് ; ഒറ്റ വർഷം കൊണ്ട് വ്യാപാരം ഉയർന്നത് 10,340 കോടി റിയാൽ

സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 10,340 കോടി റിയാലായി ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സൗദി-ഇന്ത്യ വ്യാപാരം 5410 കോടി റിയാലായിരുന്നു.

സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്. മൂന്നാം സ്ഥാനം ജപ്പാനാണ്, നാലാം സ്ഥാനം ദക്ഷിണ കൊറിയ, അഞ്ചാം സ്ഥാനം അമേരിക്ക, ആറാം സ്ഥാനം യു.എ.ഇ എന്നിങ്ങനെയാണ് ഏറ്റവും വലിയ വാണിജ്യ പങ്കാളിത്ത രാജ്യങ്ങളുടെ പട്ടിക.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ 19 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരത്തിന്റെ 64 ശതമാനവും പത്തു രാജ്യങ്ങളുമായിട്ടായിരുന്നു.

ആദ്യ പകുതിയില്‍ 72,040 കോടി റിയാലിന്റെ വ്യാപാരം നടന്നതായാണ് കണക്കാക്കുന്നത്. സൗദിയുടെ ഏറ്റവും വലിയ മൂന്ന് വാണിജ്യ പങ്കാളികള്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ്. ആറു മാസത്തിനിടെ 38,480 കോടി റിയാലിന്റെ വ്യാപാരം ഈ രാജ്യങ്ങളുമായി നടന്നുവെന്നാണ് കണ0ുകള്‍ വ്യക്തമാക്കുന്നത്.