ബഹ്‌റിനിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന പുനരാരംഭിക്കുന്നു

ബഹ്‌റിനിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന പുനരാരംഭിക്കുന്നു. നീതിന്യായ, ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ അഞ്ച് മുതല്‍ ആണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന പുനരാരംഭിക്കുക.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ചില്‍ പള്ളികളെല്ലാം അടച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ പാലിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ പുനരാരംഭിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് പള്ളികള്‍ തുറക്കുന്നത്.

പള്ളികള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.