ഖത്തർ ലോക കപ്പ്: പുതിയ ഏഴ് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു

ലോകകപ്പ് അടുത്തതോടെ   പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തറിൽ പുതിയ ഏഴ് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്താ(കർവ)ണ് പുതിയ പ്രഖ്യാപനം നടത്തിയത്.

ജൂലൈ 31 മുതൽ ഈ റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. റൂട്ട് ക്രമീകരണത്തിന്റെ ഭാഗമായി രണ്ട് റൂട്ടുകൾ ഒഴിവാക്കിയിട്ടുമുണ്ട്.

Read more

റൂട്ട് നമ്പർ 32, 201 എന്നിവയാണ് ഒഴിവാക്കിയത്. നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകളും പുതുതായി തുടങ്ങുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ലോക കപ്പ് അടുത്തതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും മുൻപ് കൂടുതല്‍ സജീവമാക്കിയിരുന്നു.