ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച; ഒമാനിലെ ഇന്ന് അറിയാം

മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിപ്പ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് അതത് രാജ്യങ്ങളുടെ മതകാര്യ വിഭാഗങ്ങള്‍ അറിയിച്ചു.

ഇതോടെ കേരളത്തിലും ഈ ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ ഒരേ ദിവസമായി. ഒമാനില്‍ പെരുന്നാള്‍ ദിവസം സംബന്ധിച്ച അറിയിപ്പ് ഇന്ന് വൈകിട്ടു മാത്രമേ ഉണ്ടാകൂ. ഇന്ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ചായിരിക്കും ഒമാനിലെ പെരുന്നാള്‍ ദിനം തീരുമാനിക്കുന്നത്.

Read more

ഒരു ദിവസം വൈകി റമസാന്‍ വ്രതം ആരംഭിച്ച ഒമാനില്‍ ഞായറാഴ്ചയാണ് റമസാനിലെ 29-ാം ദിനം.