ഖത്തറില്‍ നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവം; നടപടിയെടുക്കണമെന്ന് പൗവ്‌സ് റെസ്‌ക്യൂ

ഖത്തറിലെ പ്രാദേശിക മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നായ്ക്കളെ കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഘത്തിലെ ഒരാളുടെ മകനെ തെരുവ് നായ കടിച്ചതിന്റെ പേരിലാണ് ഒരു സംഘം ആളുകൾ നായ്ക്കളെ കൊലപ്പെടുത്തിയതെന്നാണ് വാദം. കഴിഞ്ഞ പെരുന്നാൾ ദിവസമാണ് ഈ സംഭവം നടന്നത്.

സുരക്ഷാ ഗാർഡുകളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം അക്രമികൾ സ്ഥാപനത്തിന്റെ പരിസരത്ത് വെച്ച് നായ്ക്കളെ വെടുവെച്ച് കൊല്ലുകയായിരുന്നു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയും അവരെ വന്ധ്യംകരണം നടത്തുകയും ചെയ്യുന്ന സ്ഥലമാണ് ഇത്. ഇവിടെ അതിക്രമിച്ച് കയറി നായ്ക്കുട്ടികളെ ഉൾപ്പടെ വെടിവെച്ച് കൊന്നതിൽ ദോഹ ആസ്ഥാനമായ ഖത്തറിലെ പൗവ്സ് റെസ്ക്യൂ സംഘടനയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ കടുത്ത പ്രതിഷേധം അറിയിക്കുന്നത്.

എന്നാൽ, തെരുവ് നായ്ക്കൾ മക്കളെ ആക്രമിച്ചത് കൊണ്ടാണ് വെടിവെച്ച് കൊന്നതെന്ന് നായ്ക്കളെ ആക്രമിച്ച ആളുകൾ പറഞ്ഞു. ‘രണ്ട് പേർ തോക്ക് കൈവശം വെച്ചത് കൊണ്ട് സുരക്ഷ ​ഗാർഡുകൾ ഭയപ്പെട്ടിരുന്നു. വന്ധ്യംകരിച്ച നായ്ക്കളാണ് ഇവിടെയുള്ളത്.

Read more

അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും തങ്ങളെ കൂടി ആക്രമിച്ചാല്ലോ എന്ന് കരുതി സുരക്ഷ ​ഗാർഡുകൾ പിന്മാറുകയായിരുന്നുവെന്നും’ പൗവ്സ് റെസ്ക്യൂ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. നായ്ക്കൾ ആരെയും ഉപദ്രവിക്കില്ല. വളരെ നന്നായിട്ടാണ് മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ നോക്കുന്നതെന്നും പൗവ്സ് റെസ്ക്യൂ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.