പള്ളികളിലെ നമസ്‌കാരം; പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ബഹ്‌റിനില്‍ പള്ളികളില്‍ നമസ്‌കാരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജൂണ്‍ അഞ്ച് മുതലാണ് ജുമുഅ നമസ്‌കാരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ജുമുഅ നമസ്‌കാരങ്ങള്‍ നടക്കുക.

നമസ്‌കാര സമയത്ത് മാത്രമായിരിക്കും പള്ളികള്‍ തുറക്കുക. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കും. നമസ്‌കരിക്കാനത്തെുന്നവര്‍ സ്വന്തമായി നമസ്‌കാര പടം കൊണ്ടുവരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. നമസ്‌കാര ശേഷം ഉടന്‍ പള്ളികള്‍ അടക്കും. പള്ളികള്‍ നമസ്‌കാരത്തിന് മുമ്പും ശേഷവും അണുവിമുക്തമാക്കും.

പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ പള്ളികളില്‍ വരുന്നതിന് പ്രോല്‍സാഹനം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. സ്ഥാപനങ്ങളോടും കമ്പനികളോടും തങ്ങളുടെ ജീവനക്കാര്‍ക്ക് നമസ്‌കരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കേണ്ടതാണ്.