10 വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും; മടങ്ങിയെത്തുക 1620 പ്രവാസികള്‍

പ്രവാസികളെയുമായി 10 വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലെത്തും. 1620 പ്രവാസികളാണ് ഈ വിമാനങ്ങളിലായി നാട്ടിലെത്തുക. തജിക്കിസ്ഥാനില്‍ നിന്നും വിമാനമെത്തുന്നുണ്ട്. 146 മലയാളികള്‍ക്ക് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സ്വദേശികളും ഈ വിമാനത്തില്‍ വരും.

ദുബായില്‍ നിന്ന് ഒരു വിമാനവും കുവൈത്തില്‍ നിന്നു 4 വിമാനങ്ങള്‍ ഇന്നു വരുന്നുണ്ട്. കുവൈത്തില്‍ നിന്നുള്ള ഗോ എയര്‍ വിമാനങ്ങള്‍ ഉച്ചയ്ക്കു 2നും 3നും ആണ് എത്തുക. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിട്ട് 6.30നും ജസീറ വിമാനം രാത്രി 11.30നും എത്തും.

ഗോ എയറിന്റെ അബുദാബി വിമാനം വൈകിട്ട് 4നും ദോഹ വിമാനം 5നും കൊച്ചിയിലെത്തും. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനം വൈകിട്ട് 5ന് ദോഹയില്‍ നിന്നെത്തും. ഇന്‍ഡിഗോയുടെ ദമാമില്‍ നിന്നുള്ള വിമാനം രാത്രി 8.35നു വരും. ഇന്നലെ ഏഴ് വിമാനങ്ങളിലായി 1,158 പ്രവാസികളാണ് കൊച്ചിയിലെത്തിയത്.