ഒമാനിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു, ആറുപേർക്ക് പരിക്ക്

ഒമാനിൽ വാഹന അപകടത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയിലാണ് ചൊവ്വാഴ്ച രാവിലെ അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

പരിക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ആദം-തുംറൈത്ത് റോഡിൽ ഹൈമക്ക് സമീപമുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു.