ബഹ്‌റിനില്‍ ഉച്ചസമയത്തെ പുറംജോലിയ്ക്ക് വിലക്ക്; നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ

ബഹ്‌റിനില്‍ ഇന്നു മുതല്‍ ഉച്ചസമയത്തെ പുറംജോലിയ്ക്ക് വിലക്ക്. രാജ്യത്ത് വേനല്‍ക്കാലം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണിത്.
പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് വരെ ഉച്ചവിശ്രമം അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് ഇന്നു മുതല്‍ പ്രാബല്യത്തിലാകുന്നത്.

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകും. കുറ്റക്കാര്‍ക്ക് 3 മാസം വരെ തടവും ചുരുങ്ങിയത് 500 ദിനാര്‍ പിഴയുമാണ് ശിക്ഷ. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. ഫോണ്‍: 17873648.

വിശ്രമവേളയില്‍ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും കുടിവെള്ളം ലഭ്യമാക്കുകയും വേണം. രാജ്യത്തെ 30,000 കമ്പനികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.