യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് ചെലവ് വഹിക്കണം; ഉത്തരവുമായി ബഹ്‌റിന്‍

ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ കോവിഡ് -19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 21 മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുക.

കോവിഡ് ടെസ്റ്റിന് 30 ദിനാറാണ് ചെലവ് വരിക. അതേസമയം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് ചികിത്സ തുടര്‍ന്നും സൗജന്യമായി ലഭിക്കും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല.

More private airlines ready to jump on evacuation bandwagon to ...

പരിശോധനയില്‍ നെഗറ്റീവ് ആകുന്ന യാത്രക്കാര്‍ 10 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ക്വാറന്റൈന്‍ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും ടെസ്റ്റ് നടത്തണം. ഇതിനും 30 ദിനാര്‍ അടയ്ക്കണം.

CDC: Flights Not Yet Being Rerouted for Coronavirus Screening | Time

യാത്രക്കാര്‍ക്ക് “ബി അവെയര്‍ ബഹ്‌റൈന്‍” മൊബൈല്‍ ആപ്പിലുടെ ഇലക്‌ട്രോണിക് പേയ്‌മെന്റ് ആയോ ക്യാഷ് ആയോ പണം അടക്കാം.