Thursday, 13 August 2026
‘Honest storytelling is a powerful means of change
06:34:31 PM IST
Cricket

‘മോശം സിലക്ഷൻ’; ഷമിയെ ഒഴിവാക്കിയതിൽ ബിസിസിഐ സിലക്ടർമാർക്കെതിരെ വൻ ആരാധകരോഷം

Jeevan Nanthiyattu 5 August 2026, 9:16 pm
SHARE

തഴയുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ബോർഡ് ആണ് ബിസിസിഐ എന്ന് വീണ്ടും തെളിയിക്കുകയാണ്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടിയെങ്കിലും, പരിക്ക് പൂർണ്ണമായി മാറാത്തതിനെ തുടർന്ന് ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.

തുടർന്നാണ് ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ബുംറയ്ക്ക് പകരക്കാരനായി ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ രഞ്ജി സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ആഖിബ് നബിയുടേത് അര്‍ഹിച്ച സെലക്ഷനാണെങ്കിലും ഈ നീക്കം മുഹമ്മദ് ഷമിയുടെ ടെസ്റ്റ് കരിയറിനെക്കുറിച്ച് തന്നെ വലിയ ചോദ്യമാണ് ഉയർത്തുന്നത്. 2023-നു ശേഷം ഷമി ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല.

പരിക്ക് മൂലമാണ് ടീമിന് പുറത്തായതെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീനിയർ ടീമിലേക്ക് ഷമിയെ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടില്ല. നീണ്ട ഫോർമാറ്റുകൾ കളിക്കാനുള്ള ശാരീരികക്ഷമത ഷമിക്കില്ലെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ പറയുന്നത്.

എന്നാൽ അവസാനമായി കളിച്ച രഞ്ജി ട്രോഫി മത്സരങ്ങളിലെ ഷമി മികവ് കാട്ടിയിരുന്നു. സെലക്ഷൻ കമ്മറ്റിക്കെതിരെ നടത്തിയ ചില പരാമർശങ്ങളാണ് ഷമിക്ക് വിനയായത് എന്നാണ് പൊതു വിലയിരുത്തൽ.

Read More

‘ഈ ആലിംഗനം ലിയോണില്‍ നിന്നും എല്ലാവരില്‍ നിന്നും ഫുട്‌ബോളില്‍ നിന്നുമാണ്, ഇത് നിങ്ങള്‍ക്കുള്ളതാണ് പ്രിയ ലയണല്‍’; കളിക്കളത്തില്‍ വാരിപ്പുണര്‍ന്ന് റോമാന; ഗോട്ടിന് സ്‌നേഹവും ആദരവും പങ്കുവെച്ച് എതിര്‍ ടീം

s
Jeevan Nanthiyattu
View all posts →