ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനും എതിരായ അൻസിബയുടെ പരാതി: ‘അപകീർത്തി കേസ് മാത്രമായേ പരിഗണിക്കാനാവൂ’; കേസെടുക്കാനാകില്ലെന്ന് പോലീസ്
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
21 July 2026, 5:45 pm
നടി ലക്ഷ്മിപ്രിയക്കും അമ്മ പ്രസിഡന്റ് ശ്വേത മേനോനും എതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്. എഫ്ഐആർ ഇട്ട് കേസ് അന്വേഷിക്കാൻ കഴിയില്ലെന്നും അപകീർത്തി കേസായി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കേസ് വിധി പറയാൻ ഈ മാസം 27 ലേക്ക് മാറ്റിയിരിക്കുകയാണ്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
അതേ സമയം, തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയാണെന്ന് ആവർത്തിച്ച് ശ്വേത മേനോൻ രംഗത്തെത്തി. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ല എന്നും കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു എന്നും ശ്വേത ആരോപിച്ചു.
Read More
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി; സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →