‘പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസ് അമിതാധികാരം ഉപയോഗിക്കരുത്, ലാത്തിച്ചാർജിനെ അംഗീകരിക്കാനാകില്ല’; സുപ്രീംകോടതി
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനെതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊലീസ് വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തിച്ചാർജിനെ അംഗീകരിക്കാനാകില്ലെന്നും സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കോടതി വാക്കാൽ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടയിൽ ചില സാമൂഹ്യവിരുദ്ധരും നുഴഞ്ഞുകയറിയിട്ടുണ്ട്. അതിനാൽ രാജ്യത്തൊട്ടാകെ നടപ്പാക്കാൻ കഴിയുന്ന മാർഗനിർദേശം നൽകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരുക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും കോടതിയിൽ എത്തിയിരുന്നു. തങ്ങളുടെ വാദം കേൾക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ ഹർജികളും നാളെ ഒന്നിച്ച് കേൾക്കണമെന്ന് കേന്ദ്രം ആവശ്യം അറിയിച്ചു. എല്ലാ ഹർജികളിലും നാളെ വിശദമായ വാദം നടക്കും.
പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ; അമിത് ഷാ സഭയിലെത്തി മറുപടി പറയുമെന്ന് കിരൺ റിജിജു
‘മൂന്ന് ദിവസം അബുദാബിയില്‍ താമസിക്കണം’; ഇന്ത്യക്കാർക്ക് 20000 സൗജന്യ വിസ പ്രഖ്യാപിച്ച് അബുദാബി ടൂറിസം അതോറിറ്റി