‘രാഹുൽ ഗാന്ധി 24 മണിക്കൂറും ലഹരിയിൽ; ബാബറി മസ്ജിദ് തകർത്തപ്പോലെ ഇല്ലാതാക്കും’; ബിജെപി എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കർണാകട ബിജെപി എംഎൽഎ യശ്പാൽ സുവർണയ്‌ക്കെതിരെ ഉഡുപ്പി കോൺഗ്രസ് ജില്ലാ പ്രസിഡിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. എംഎൽഎയുടെ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും അത് വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുമെന്നും ഉഡുപ്പി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിയിലെ വിദ്യർഥി പ്രതിഷേധത്തിനെതിരെ നടന്ന ബിജെപി പൊതുയോഗത്തിലായിരുന്നു എംഎൽഎ വിവാദ പരാമർശം നടത്തിയത്. ഹിന്ദുവികാരം വ്രണപ്പെട്ടപ്പോൾ 1992ൽ ബാബറി മസ്ജിദ് തകർത്തതുപോലെ ഹിന്ദുക്കൾക്കെതിരെ സംസാരിച്ചാൽ രാഹുൽ ഗാന്ധിയുടെ പരമ്പരയെ തന്നെ ഇല്ലാതാക്കാൻ അറിയാം എന്നായിരുന്നു എംഎൽഎയുടെ പരാമർശം. രാഹുൽ ഗാന്ധി 24 മണിക്കൂറും ലഹരിയുടെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു
ബിഎൻഎസ് 57, 192, 196(2), 352, 353(2), 351(2) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സിജെപി യോഗത്തിന് ഹാള്‍ നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ
ഇന്ത്യന്‍ ‘വന്മതില്’ ഡാ!, സാക്ഷാല്‍ സച്ചിനും വെട്ടാനാവാത്ത ദ്രാവിഡിന്റെ 3 റെക്കോര്‍ഡുകള്‍