Sunday, 9 August 2026
‘Honest storytelling is a powerful means of change
04:00:45 AM IST
National

സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് മാറ്റിയതോടെ ‘കോക്രോച് തലവന്‍’ നിരാഹാര സമരം തുടങ്ങി; മോദി ഭരണ തലസ്ഥാനത്തെ വിറപ്പിച്ച് ‘പാറ്റകള്‍’

ന്യൂസ് ഡെസ്ക് 18 July 2026, 12:25 pm
SHARE

ജന്തര്‍ മന്തറിലെ സമരസ്ഥലത്ത് നിന്ന് സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ നിരാഹാര സമരം ആരംഭിച്ച് സിജെപി സ്ഥാപകന്‍ അഭീജിത് ദീപ്കെ. സമൂഹമാധ്യമങ്ങളിലൂടെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ ദീപ്കെ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 21 ദിവസമായി നിരാഹാര സമരം നടത്തിയ വാങ്ചുക്കിനെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെയാണ് ദീപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരവേദിയില്‍ വച്ച് സോനം വാങ്ചുകിനെ ഒരു സംഘം ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് അഭിജിത്ത് ദീപകെ ആരോപിച്ചു.

‘എന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള്‍ പിന്നോട്ട് പോവരുത്. ഈ പ്രതിഷേധം വളരുക തന്നെ ചെയ്യും. ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. എല്ലാവരും ജന്തര്‍ മന്തറിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മുടെ സമരം ഇവിടെ നിന്ന് തുടരും.’

ജൂലൈ 20ന് നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ച് നടക്കുമെന്നും സിജെപി അറിയിച്ചു.

സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു. ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിദഗ്ധരുടെ സംഘമാണ് എത്തിയത്. തങ്ങള്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ പരിശോധന അനുവദിക്കു എന്ന് സിജെപി പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളും സംഘര്‍ഷ സാധ്യതയും ഉയരുന്നതിനിടെയാണ് താന്‍ നിരാഹാര സമരമിരിക്കുമെന്ന ദീപ്‌കെയുടെ പ്രഖ്യാപനം വന്നത്. വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അദ്ദേഹത്തെ മാറ്റിയതെന്ന് ഡല്‍ഹി പോലീസ് അവകാശപ്പെട്ടപ്പോള്‍, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും വാങ്ചുക്കിനെ ജന്തര്‍ മന്ദറില്‍ നിന്ന് ബലമായി കൊണ്ടുപോവുകയുമാണ് ചെയ്തതെന്ന് സി.ജെ.പി ആരോപിച്ചു.

നീറ്റ് പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഡല്‍ഹി ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. നിരാഹാരം 21-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് ഇന്ന് രാവിലെ ഡല്‍ഹി പൊലീസ് വാങ്ചുക്കിനെ ബലപ്രയോഗം നടത്തി ആശുപത്രിയിലേക്ക് നീക്കിയത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →