Wednesday, 9 September 2026
‘Honest storytelling is a powerful means of change
12:16:09 PM IST
National

അടുത്ത വർഷത്തോടെ ഒരു കോടി യുവാക്കൾക്ക് എഐയിൽ പരിശീലനം നൽകും : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂസ് ഡെസ്ക് 15 August 2026, 2:45 pm
SHARE

അടുത്ത വർഷത്തോടെ ഒരു കോടി ഇന്ത്യൻ യുവാക്കൾക്ക് നിർമിതബുദ്ധിയിൽ പരിശീലനം നൽകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ രംഗത്ത് ലോകത്തെ നയിക്കാൻ ആവശ്യമായ വൈദഗ്ധ്യം യുവാക്കൾക്ക് ഇതിലൂടെ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കളും പ്രേരകശക്തിയും രാജ്യത്തെ യുവജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →