Thursday, 13 August 2026
‘Honest storytelling is a powerful means of change
06:08:25 AM IST
Kerala

‘ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്, വിഴിഞ്ഞത്തില്‍ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്ക്; കെ. കെ. രാഗേഷിനെ തള്ളി പി. കെ. ശ്രീമതി

ന്യൂസ് ഡെസ്ക് 10 July 2026, 12:20 pm
SHARE

വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ. കെ. രാഗേഷിനെ തള്ളി സിപിഎം നേതാവ് പി. കെ. ശ്രീമതി. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമുണ്ട്. ചിലപ്പോള്‍ മാറ്റിയില്ല എന്നും വരാം എന്നും പി. കെ. ശ്രീമതി പറഞ്ഞു.

മാറ്റവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. അതെന്തു കൊണ്ടാണെന്ന് തനിക്കറിയില്ലെന്നും പി. കെ. ശ്രീമതി പറഞ്ഞു.

ഉദ്യോഗസ്ഥയെ മാറ്റിയതില്‍ അസ്വാഭാവികതയില്ല. കെ. കെ. രാഗേഷ് വ്യക്തമായി കാര്യം പറയണം. എന്നാലേ എല്ലാവര്‍ക്കും ബോധ്യപ്പെടൂ. ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടില്‍ സംസാരിക്കരുത്. ഇന്നിന്ന കാരണങ്ങളാലാണ് എന്ന് രാഗേഷ് വ്യക്തമായി പറയുകയാണ് വേണ്ടതെന്നും പി. കെ. ശ്രീമതി പറഞ്ഞു. വിഴിഞ്ഞത്തില്‍ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →