‘രാജ്യത്ത് നിലവിലുള്ള നിയമം എല്ലാവർക്കും ഒരുപോലെ ബാധകം ‘; പിണറായിയും ലീഗും തെറ്റിദ്ധരിപ്പിക്കുന്നു: ഷോൺ ജോർജ്
ന്യൂസ് ഡെസ്ക്
18 July 2026, 5:30 pm
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുസ്ലിം ലീഗിന്റെയും നിലപാടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി ആയിരിക്കെ പിണറായി വിജയൻ തന്നെ മുസ്ലിം വിഭാഗത്തിൽപ്പെടാത്ത 2 അംഗങ്ങളെ നിയമിക്കാൻ ആയി ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇക്കാര്യം പിന്തുണക്കാം എന്നാണ് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം കോടതിയെ അറിയിച്ചത്.
രാജ്യത്ത് നിലവിലുള്ള നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, മുസ്ലിം സമൂഹത്തിന്റെ മാത്രം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമല്ല വഖഫ് ബോർഡ് എന്നും ഷോൺ ജോർജ് പറഞ്ഞു.
മഹല്ല് കമ്മറ്റി പോലെ അല്ല സർക്കാർ ബോഡി ആയ വഖഫ്. മുമ്പത്തെ ഭൂമി നിയമവിരുദ്ധമായാണ് ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് വർഗീയത വളർത്താൻ ലീഗ് ശ്രമിക്കരുതെന്നും ഷോൺ ജോർജ് പറഞ്ഞു.
Read More
‘സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെയും വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം’; എൻ ഷംസുദ്ദീൻ
‘മുഖസ്തുതി മടുത്തു’, പ്രശംസ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി വിജയ് എഴുതി നൽകിയതായി സ്പീക്കർ; അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെയും വിലക്കി
കെപിസിസി അധ്യക്ഷ സ്ഥാനത്ത് ആര്?; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, ഹൈക്കമാൻഡ് തീരുമാനം ഉടൻ
ന്യൂസ് ഡെസ്ക്
View all posts →