‘നിങ്ങൾ എല്ലാവരും വീട്ടിലേക്ക് പോകണം എന്നല്ല പറഞ്ഞത്, അങ്ങനെ പറയാൻ ഞാൻ ആരുമല്ല’; വിവാദ പരാമർശത്തിൽ വിശദീകരണവുമായി പേളി മാണി
ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിൽ താൻ നടത്തിയ പരാമർശങ്ങൾ ചിലരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഉദ്ദേശിച്ചിരുന്നില്ലെന്നും, അതിനാലാണ് വിശദീകരണം നൽകുന്നതെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പേളി പ്രതികരിച്ചത്.
വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ പ്രതിഷേധക്കാരോട് “എല്ലാവരും വീട്ടിലേക്ക് പോകണം” എന്ന തരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നും പേളി വ്യക്തമാക്കി. അത്തരമൊരു നിർദേശം നൽകാൻ താൻ ആരുമല്ലെന്നും അവർ പറഞ്ഞു. താൻ പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളുടെയും അർഥം വിശദീകരിച്ചുകൊണ്ടാണ് പേളി മാണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിന് പിന്നാലെ പേളി മാണിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം പേർ പേളി മാണിയെ അൺഫോളോ ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി പേളി രംഗത്തെത്തിയത്.
‘ആര്‍ക്കും പരിക്കേല്‍ക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താന്‍ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല’എന്നാണ് പേളി നേരത്തെ കുറിച്ചത്. ‘കമന്റ് സെക്ഷന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്’ എന്ന വരിയോടെ പങ്കുവെച്ച പോസ്റ്റ് വിമർശനങ്ങൾക്ക് വഴിവെച്ചതോടെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തിരുന്നു.
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി. ജി. മോഹൻദാസിന് ജാമ്യം