‘സക്കർബർഗ് മാപ്പ് പറയണം’ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതി; ഐ.ടി നിയമപ്രകാരമുള്ള പരിരക്ഷ പിൻവലിക്കുമെന്നും മുന്നറിയിപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി യാതൊരു നിബന്ധനകളുമില്ലാതെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി.
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, മൂന്ന് ദിവസത്തിനകം സക്കർബർഗ് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ ഐ.ടി നിയമപ്രകാരം ലഭിക്കുന്ന നിയമപരിരക്ഷ പിൻവലിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ഈ പരിരക്ഷ നീക്കം ചെയ്താൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ കാര്യത്തിൽ മെറ്റയെ ഒരു പ്രസാധകനായി കണക്കാക്കി നേരിട്ട് നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും.
വിവാദം രൂക്ഷമായതിനെ തുടർന്ന്, മെറ്റയുടെ പബ്ലിക് പോളിസി ആൻഡ് ഗ്ലോബൽ അഫയേഴ്‌സ് മേധാവി ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേന്ദ്ര ഐ.ടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ ഐ.ടി മന്ത്രാലയ ഓഫീസിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്നു.
ആൽഗരിതത്തിലെ സാങ്കേതിക പിഴവിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, ഭാവിയിൽ വി.വി.ഐ.പി അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും മെറ്റ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന