‘നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ’, ഓൺലൈൻ മാധ്യമങ്ങളിൽ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നു; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി. കെ. ശ്രീമതി
തനിക്കെതിരെ ഓൺലൈനിൽ നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞ് സിപിഎം നേതാവ് പി കെ ശ്രീമതി. പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള മോശം പ്രചാരണത്തെ കുറിച്ച് സംസാരിക്കവെ മാധ്യമങ്ങൾക്ക് മുന്നിൽ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞു.
പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു. പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട കുടുംബ പെൻഷൻ താൻ വാങ്ങുന്നുവെന്നാണ് പ്രചാരണം.
കേട്ടാൽ വിശ്വസിച്ചു പോകുന്നതരത്തിൽ വളരെ മോശമായാണ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇത് തെറ്റും തീർത്തും അടിസ്ഥാനരഹിതവുമാണ്. 50 കൊല്ലമായി താൻ ഈ സമൂഹത്തിലുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കും മുമ്പ് ഇതിൽ വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ലെന്നും ശ്രീമതി പറഞ്ഞു.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ