Sunday, 16 August 2026
‘Honest storytelling is a powerful means of change
04:54:58 PM IST
Kerala

‘ദേശീയപാതാ വികസനത്തിനായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചു’; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി പി കെ ബഷീർ

SHARE

കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഉടൻ നടപ്പാക്കാൻ പോകുന്ന അഞ്ച് പദ്ധതികൾക്കാണ് പണം അനുവദിച്ചതെന്നും പി കെ ബഷീർ പറഞ്ഞു. നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ചക്ക് ശേഷമാണ് പി കെ ബഷീർ ഇക്കാര്യങ്ങൾ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം നിർമ്മാണത്തിന് 40 കോടി രൂപ, തമിഴ്‌നാട്ടിലെ തിരുമംഗലത്തെയും കൊല്ലത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാത 744-ന് 98.40 കോടി, കോഴിക്കോട് മുതൽ പാലക്കാട് വരെയുള്ള ദേശീയപാതയ്ക്ക് 172 കോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഭൂമി ഏറ്റെടുക്കൽ നടപടി അവസാനഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാൻ ധാരണയായി. തിരുവനന്തപുരം-കഴക്കൂട്ടം പാതയ്ക്ക് 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊല്ലം-തേനി പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ-ആഞ്ഞിലിമൂട് വരെയുള്ള നാലുവരിപ്പാതയുടെ വികസനത്തിന് 1663 കോടി രൂപയുടെ കേന്ദ്ര അനുമതിക്കും ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →