‘സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു’; വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ ദുരൂഹത ആവർത്തിച്ച് പ്രതിപക്ഷം
സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി ഗ്രൂപ്പിന് കേരളത്തിൽ ലഭിക്കുന്നത് ബിജെപി സർക്കാർ നൽകുന്നതിന് സമാനമായ പരിഗണനയെന്ന് പറഞ്ഞ പിണറായി വിജയൻ ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പറഞ്ഞു. ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.
അദാനിയുടെ വക്താവ് ആകുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇത് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെബിക്ക് മുന്നിൽ കാര്യങ്ങൾ സുതാര്യമായി അറിയിച്ചിട്ടില്ല. പൊതുതാല്പര്യത്തിനും, ദേശീയ താല്പര്യത്തിനും വേണ്ടി സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾക്കും താൻ കത്തയച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നടത്താത്തത് കൊണ്ടാണ് താൻ കത്തയച്ചത്. മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. അല്ലാതെ ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ കഴിയില്ല. ക്ലോസ് അഞ്ചിൽ പറയുന്നത് ഇതാണ്. സെബിയെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചിട്ടുണ്ട് പക്ഷെ സർക്കാരിനെ അറിയിച്ചിട്ടില്ല. എല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചാൽ അദാനി ഗ്രൂപ്പിന്റെ ആവശ്യങ്ങൾ നടപ്പിലാകില്ല.
സംസ്ഥാന സർക്കാർ അദാനിയെ രക്ഷിക്കാൻ വഴി വിട്ട സഹായം നൽകുമോ എന്നാണ് അറിയേണ്ടത്. നിയമം,തുറമുഖം എല്ലാം മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇതാണോ അദാനി ഗ്രൂപ്പിൻ്റെ ധൈര്യം ,ഒരുതരം ദുരൂഹത ഈ വിഷയത്തിൽ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരുതര കരാർ ലംഘനം ഉണ്ടായിട്ടും നിയമപോദേശം തേടുമെന്നോ, നിയമ നടപടി എടുക്കുമെന്നോ മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല. ആവശ്യമായ നടപടി സ്വീകരിക്കാൻ സെബിക്ക് മുൻപാകെ സർക്കാർ തയ്യാറകണം.അതൊന്നും ഉണ്ടാകുന്നില്ല, ഒരുതരം ദുരൂഹത ഇതിനകത്തുണ്ട് എന്നും പിണറായി വിജയൻ പറഞ്ഞു.
ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നു: എം. വി. ഗോവിന്ദൻ
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി