Wednesday, 12 August 2026
‘Honest storytelling is a powerful means of change
05:37:55 AM IST
Kerala

ഗുരുവായൂർ ക്ഷേത്രദർശനത്തിന് ഇനി ഓൺലൈൻ സ്ലോട്ട് ബുക്കിങ് ; വെർച്വൽ ക്യൂ സംവിധാനം ഓഗസ്റ്റ് 4 മുതൽ

SHARE

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഇനി ഓൺലൈൻ ബുക്കിങ് സംവിധാനം. ഭക്തർക്ക് സൗകര്യപ്രദമായി സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്ത് ദർശനം നടത്താൻ കഴിയുന്ന ഓൺലൈൻ സേവനം ഓഗസ്റ്റ് 4 മുതൽ നിലവിൽ വരും. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സംവിധാനം നടപ്പാക്കാൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചത്.

പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ബുക്കിങ് നടപ്പാക്കുക. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഭക്തർക്ക് മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യാം. ബുക്കിങ് സ്ഥിരീകരണത്തിന്റെ പകർപ്പും ആധാർ കാർഡും കൈവശം കരുതി ക്ഷേത്രനടയിലെത്തി സുരക്ഷാ ജീവനക്കാർക്ക് ഹാജരാക്കണം.

ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ദർശനനിരയും ഒരുക്കും. രാവിലെ 7 മുതൽ 10 വരെ, ഉച്ചയ്ക്ക് 12 മുതൽ 1 വരെ, വൈകിട്ട് 4 മുതൽ 5 വരെ എന്നിങ്ങനെയാണ് ഓൺലൈൻ ബുക്കിങ് നടത്തിയ ഭക്തികൾക്കായി ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.

ഓരോ മണിക്കൂറിലും 300 പേർക്ക് വീതമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് പ്രവേശനം അനുവദിക്കുക. ഒരു സ്ലോട്ടിൽ പരമാവധി ആറു പേർക്ക് വരെ ഒരുമിച്ച് ബുക്കിങ് നടത്താം. പുതിയ സംവിധാനത്തിലൂടെ പ്രതിദിനം ഏകദേശം 2,400 ഭക്തർക്ക് ദർശനം നടത്താൻ സാധിക്കുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →