സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണപ്പരീക്ഷയും ഓണാവധിയും പ്രഖ്യാപിച്ചു: ഓഗസ്റ്റ് 22 മുതൽ 30 വരെ അവധി
ന്യൂസ് ഡെസ്ക്
29 July 2026, 4:36 pm
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് സമാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് ആരംഭിക്കുന്നത്.
പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ പ്രവർത്തിക്കും. അന്നേ ദിവസം ഓണാവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും.
കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഓണാവധി ഒരു ദിവസം കുറവാണ്. പതിവായി 10 ദിവസത്തെ അവധിയാണ് നൽകിയിരുന്നതെങ്കിലും, ഇത്തവണ അത് ഒൻപത് ദിവസമായി ചുരുക്കിയിട്ടുണ്ട്.
Read More
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
‘ദൈവം വിളിച്ചത് കൊണ്ട് അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിലേക്ക് അയച്ചു’: എഴുകുംവയൽ ഇരട്ടക്കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി അജീഷ്
ന്യൂസ് ഡെസ്ക്
View all posts →