Wednesday, 9 September 2026
‘Honest storytelling is a powerful means of change
11:55:57 AM IST
Kerala

‘അധ്യാപകരുടെ മാനസിക പീഡനം’ ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു; 4 അധ്യാപകർക്ക് സസ്പെൻഷൻ

ന്യൂസ് ഡെസ്ക് 15 August 2026, 4:15 pm
SHARE

അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലാണ് അഹമ്മദ് നജാദിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബി.എസ്‌സി വിദ്യാർഥിയായിരുന്നു നജാദ്. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരും ചർച്ച നടത്തി. ആരോപണവിധേയരായ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →