Wednesday, 9 September 2026
‘Honest storytelling is a powerful means of change
08:17:30 AM IST
Kerala

ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ല; ഇതൊന്നും ഗൗരവത്തില്‍ കാണുന്നില്ലെന്നും രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 8 August 2026, 11:45 am
SHARE

ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ? അങ്ങനെ ഒരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ഗൗരവത്തില്‍ കാണുന്നില്ല. അതൊന്നും വലിയ കാര്യമല്ല’ എന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന്‍ ആയങ്കി വലിയ കാര്യമല്ല. പൊലീസ് നോക്കിക്കോളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →