Monday, 17 August 2026
‘Honest storytelling is a powerful means of change
03:55:18 PM IST
Kerala

എഐ ക്യാമറ വഴിയുള്ള പിഴ ഈടാക്കൽ തുടരും, ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുത് : മന്ത്രി സി. പി. ജോൺ

SHARE

സംസ്ഥാനത്ത് എഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനയും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ചില ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ മാറ്റിസ്ഥാപിക്കുന്ന കാര്യത്തിൽ അടിയന്തരമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അതേസമയം, തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി പ്രതികരിച്ചു.

തേക്കിൻകാട് ഒരു പൊതുസ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നുമാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും, ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണ പരിപാടികൾക്കായി തന്റെ വീട്ടിൽ നിന്നുപോലും ഭക്ഷണം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ല. രാഷ്ട്രീയവൽക്കരിക്കാതിരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →