Tuesday, 11 August 2026
‘Honest storytelling is a powerful means of change
07:56:57 AM IST
Cricket

‘എനിക്ക് ആരും ബാറ്റിംഗ് പഠിപ്പിച്ചു തരേണ്ടതില്ല, എന്റെ കാര്യത്തില്‍ ഞാൻ തന്നെ തീരുമാനമെടുക്കും’: സഞ്ജു സാംസൺ

SHARE

ഇപ്പോൾ കഴിഞ്ഞ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് നിർണായകമായ പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജു സാംസൺ. താരത്തിന്റെ മികവ് കൊണ്ടാണ് ഇന്ത്യക്ക് വീണ്ടും കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ കടുത്ത മത്സരത്തെക്കുറിച്ചും അതില്‍ നിന്നുള്ള തന്റെ നിലപാടിനെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു.

‘നമ്മുടെ നാട്ടില്‍ എപ്പോഴും വലിയ മത്സരവും ഓട്ടവുമാണുള്ളതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ഇതിന്റെ ഭാഗമാകേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. കളിയെ ആസ്വദിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ദൈവാനുഗ്രഹം കൊണ്ട് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ നേടി. എനിക്ക് ഇപ്പോള്‍ 31 വയസ്സായി. ഇനി കുറച്ചു വര്‍ഷങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ’

‘അതിനാല്‍ സ്വന്തം നിബന്ധനകളില്‍ കളിക്കാന്‍ തീരുമാനിച്ചു. എനിക്ക് ആരും ബാറ്റിങ് പഠിപ്പിച്ചു തരേണ്ടതില്ല. സഞ്ജുവിന്റെ കാര്യത്തില്‍ സഞ്ജു തന്നെ തീരുമാനമെടുക്കും. എല്ലാ ബഹുമാനത്തോടെയും ഞാന്‍ കളി ആസ്വദിക്കും, നല്ലൊരു ടീം അംഗമായിരിക്കും,’ -സഞ്ജു വ്യക്തമാക്കി.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →