ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം ഉണ്ടായിട്ടില്ല; പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നു: ഡൽഹി പോലീസ്
ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ അമിത ബലപ്രയോഗം ഉണ്ടായിട്ടില്ലെന്ന് ഡൽഹി പോലീസ്. ജൂലായ് 20ന് നടന്ന പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പാർലമെന്റിലേക്കുള്ള വിദ്യാർഥി മാർച്ചിന് അനുമതി നൽകിയിരുന്നില്ല. ജന്തർ മന്തറിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ ഏകദേശം 30,000 പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. എന്നാൽ പ്രതിഷേധക്കാരെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആകെ 5,000ത്തോളം മാത്രം പോലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. അതിനാൽ പ്രതിഷേധം ഫലപ്രദമായി നിയന്ത്രിക്കാൻ പോലീസിന് സാധിച്ചില്ല.
വിദ്യാർഥികൾക്കെതിരേ പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് ഡൽഹി പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കിടയിലേക്ക് പല ക്രിമിനലുകളും നുഴഞ്ഞുകയറിയിരുന്നുവെന്നും പോലീസ് അവകാശപ്പെട്ടു.
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
‘കല്യാണം കഴിച്ച് പോവുന്നിടത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മാത്രമുണ്ടായ ജന്മങ്ങളായിട്ടാണ് ഞങ്ങൾ വളർന്നത്; പക്ഷേ ഈ ജനറേഷൻ അങ്ങനല്ല’ : നടി ഉർവശി