‘ദേശാഭിമാനിയിൽ ലേഖന വിവാദമില്ല, ‘കള്ളൻ വിജയൻ’ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല’; വാർത്തകൾ നിഷേധിച്ച് എം സ്വരാജ്
ദേശാഭിമാനിയിൽ ലേഖന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് എം സ്വരാജ്. കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ആർക്കെതിരെയും ദേശാഭിമാനിയിൽ നടപടിയില്ലെന്നും എം സ്വരാജ് പറഞ്ഞു. നടപടി ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ലെന്നും വരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നും കാരണം വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം സ്വരാജ് പറഞ്ഞു.
എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. പത്രം വിതരണം ചെയ്‌തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്‌മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി. നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്നും എം സ്വരാജ് പറഞ്ഞു. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറിൽ തന്നെ എത്ര വാർത്തകളാണ് മാറി മാറി വന്നത്.
അച്ചടിച്ചത് വിതരണം ചെയ്തില്ല എന്ന് പിന്നീട് സൂചിപ്പിച്ചു. എല്ലാ വാർത്തകളും തെറ്റാണ്. അച്ചടിച്ച് വിതരണം ചെയ്തിട്ടില്ല എന്നത് തെറ്റ്. ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നതും തെറ്റ്. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്. ദേശാഭിമാനിയിൽ ഇങ്ങനെ ഒരു ലേഖനം ഇല്ല. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ദീകരിക്കും ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. ഓരോ മാധ്യമങ്ങളുടെയും ഡെസ്കിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഉണ്ടായിട്ടില്ലേ എന്നും എം സ്വരാജ് പറഞ്ഞു.
‘നായര് നിരാശരായി കുനിഞ്ഞു നിന്നിട്ട് കാര്യമില്ല, ഉത്തരം ചോദിക്കുമ്പോള് കൊഞ്ഞനംകുത്തിയാല് മതിയോ’; ജി സുകുമാരന് നായർക്കെതിരെ ആഞ്ഞടിച്ച് ബി ഗണേഷ്കുമാര്
മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി നിർദേശം, കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും