‘അവന്മാരോട് ഒരു വിട്ടുവീഴ്ച്ചയും വേണ്ട, ബാറ്റിംഗിലും ബോളിങ്ങിലും ശ്രീലങ്കയ്‌ക്കുള്ള മറുപടി നമ്മൾ കൊടുക്കണം’; താരങ്ങളോട് ഗൗതം ഗംഭീർ
അടുത്ത വർഷം നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള ടെസ്റ്റ് പരമ്പരകൾ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അതിനോടനുബന്ധിച്ച് ഈ വരുന്ന ഓഗസ്റ്റ് 15 ന് ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുകയാണ്.
ഇപ്പോൾ അതിന് മുന്നോടിയായി താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒരുവിധത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്നും വെല്ലുവിളികൾ നേരിടാൻ കരുത്തരായിരിക്കണമെന്നും ഗംഭീർ താരങ്ങളോട് പറഞ്ഞു.
‘ഓഗസ്റ്റ് 15ന് നമ്മൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ, ബാറ്റിങ്ങിൽ ആയാലും ബൗളിങ്ങിൽ ആയാലും എതിരാളികൾ ഉയർത്തുന്ന എല്ലാവിധ ചോദ്യങ്ങൾക്കും നമ്മുടെ പക്കൽ കൃത്യവും വ്യക്തവുമായ ഉത്തരം ഉണ്ടാകണം. നമുക്ക് മുന്നിലുള്ള ലക്ഷ്യവും വ്യക്തമാണ്. അതുകൊണ്ട് തന്നെ പരിധികൾ മറികടന്ന് പരിശീലനത്തിൽ ഏർപ്പെടാനുള്ള അവസമാണിത്’, ഗംഭീർ വ്യക്തമാക്കി.
സഞ്ജു ഡാ!!; 1000 വിദ്യാർത്ഥികൾക്ക് യുപിഎസ് സി പഠനത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് സഞ്ജു
ഇനി മറക്കില്ല, 55ന് ഓള് ഔട്ടായി നാണക്കേടിന്റെ നെറുകയില്‍ നിന്നും ഗ്രൗണ്ടില്‍ ‘ഷോഓഫ്’; ഇന്ത്യക്കെതിരായ പാക് ക്യാപ്റ്റന്റെ ‘കയറിപ്പോ’ ആക്ഷന്‍ അടികൊടുത്ത് ഐസിസി