Wednesday, 19 August 2026
‘Honest storytelling is a powerful means of change
09:26:51 AM IST
Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണ ചുമതല പുതിയ സംഘത്തിന്; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ന്യൂസ് ഡെസ്ക് 21 July 2026, 12:15 pm
SHARE

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും ഇനി അന്വേഷണ ചുമതല. നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കേസിൽ ഡോ. റാമിനെ വിട്ടയച്ചത് പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് നിതിൻ രാജിന്റെ സഹോദരി ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്ന് രാഖി പറഞ്ഞു. അല്ലെങ്കിൽ അറസ്റ്റ് നടക്കില്ല. ആളുകളെ ബോധിപ്പിക്കാനാണ് അറസ്റ്റ് നാടകം ഉണ്ടാക്കിയത്. എന്താണ് ഇവർ ചെയ്തതെന്ന് നമുക്കറിയില്ലെന്നും അവർ പറ‍ഞ്ഞു.

സുപ്രീം കോടതി വരെ പോയ കേസിൽ നിസാരമായി പ്രതിക്ക് സൗകര്യം ചെയ്ത് കൊടുത്തെന്നും അവർ ആരോപിച്ചു. പ്രതിയുടെ കുടുംബക്കാർ വരെ അവിടെയുണ്ടായിരുന്നുവെന്നും പൊലീസിന് ​ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായിരുന്നെന്നും അവർ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചപ്പോഴും പൊലീസ് കൃത്യമായ മറുപടി നൽകിയില്ലെന്നും അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ലെന്നും രാഖി ആരോപിച്ചു. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്നും കുടുംബത്തിന് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും അവർ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →