വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച യുവാവിന്റെ അന്ത്യനിമിഷങ്ങള്‍ ഒപ്പിയെടുത്ത വീഡിയോ രണ്ട് വര്‍ഷത്തിന് ശേഷം പുറത്ത്

വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ച യുവാവിന്റെ അന്ത്യനിമിഷങ്ങള്‍ പകര്‍ത്തിയ ഗോപ്രോ ക്യാമറ വെള്ളത്തിനടിയില്‍ നിന്ന് കണ്ടെടുത്തു. പ്രശസ്ത യൂട്യൂബറായ റിച്ച അലോഹയ്ക്കാണ് ഫ്ളോറിഡയിലെ ഫോസ്റ്റര്‍ വെള്ളച്ചാട്ടത്തില്‍ 2017- ല്‍ മുങ്ങിമരിച്ച റിച്ചാര്‍ഡ് റാഗ് ലന്‍ഡ് എന്ന 22- കാരന്റെ ഗോപ്രോ ക്യാമറ ലഭിച്ചത്. റിച്ചാര്‍ഡ് റാഗ് ലന്‍ഡ് മുങ്ങിമരിച്ച അതേയിടത്തു നിന്നാണ് അളോഹയ്ക്ക് ക്യാമറ ലഭിച്ചത്.

യൂട്യൂബറും മുങ്ങല്‍വിദഗ്ധനുമായ റിച്ച് വെള്ളത്തിനടിയില്‍ നിന്ന് വസ്തുക്കള്‍ കണ്ടെത്തുന്നത് സ്ഥിരമാണ്. സ്വയം പ്രഖ്യാപിത ട്രഷര്‍ ഹണ്ടറും കൂടിയാണ് റിച്ച അലോഹ. ക്യാമറ കണ്ടെത്തി കൂടൂതല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് റിച്ച് അലാഹയ്ക്ക് അതില്‍ കേടുപറ്റാതെ കിടന്നിരുന്ന മെമ്മറി കാര്‍ഡും വീഡിയോ ദൃശ്യങ്ങളും കണ്ടത്.

റിച്ചാര്‍ഡ് റാഗ് ലന്‍ഡ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടുന്ന ആഹ്ലാദ നിമിഷങ്ങളാണ് വീഡിയോയിലും ചിത്രങ്ങളിലും ഉള്ളത് . സെല്‍ഫി സ്റ്റിക്കുകളുടെ സഹായത്താല്‍ വെള്ളത്തില്‍ നിന്നുകൊണ്ട് ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്ന റിച്ചാര്‍ഡിനേയും സുഹൃത്തുക്കളേയും വീഡിയോയില്‍ കാണാം. റിച്ചാര്‍ഡിന്റെ അവസാനനിമിഷങ്ങളുടെ ദൃശ്യങ്ങള്‍  റിച്ചാര്‍ഡിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.