പ്രസം​ഗത്തിനിടെ പുരോഹിതനെ യുവതി വേദിയിൽ നിന്ന് തള്ളിത്താഴെയിട്ടു

കുർബാന മദ്ധ്യേ നടത്തിയ പ്രംസ​ഗത്തിനിടെ പുരോഹിതനെ യുവതി തള്ളിത്താഴെയിട്ടു.  ബ്രസീലിലെ സാവപോളയിലാണ് നാടകീയമായ രം​ഗങ്ങൾ അരങ്ങേറിയത്.

കാൻകാവ നോഹ വിഭാ​ഗം സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിൽ പ്രശസ്ത വൈദികൻ മാർസെലോ റോസിയാണ് കുർബാന അർപ്പിക്കാനെത്തിയത്. ‌‌ ഭക്ത ജനങ്ങളോട് ദൈവവചന പ്രഘോഷണം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

തടിച്ച സ്ത്രീകൾക്ക് സ്വർ​ഗം ലഭിക്കില്ലെന്ന പരാമർശത്തിൽ കുപിതയായാണ് യുവതി പുരോഹിതനെ തള്ളിത്താഴെയിട്ടതെന്നാണ് ബ്രസീലിലെ മാധ്യമങ്ങളിലെ റിപ്പോർട്ട്. സ്ത്രീവിരുദ്ധതയുടെയും സ്വവർ​ഗ രതിക്കാർക്കെതിരെയും എടുക്കുന്ന നിലപാടിന്റെ പേരിൽ ബ്രസീലിലെ അറിയപ്പെടുന്ന പുരോഹിതനാണ് ഇദ്ദേഹം.

പുരോഹിതനെ തള്ളിയിട്ട സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ വിട്ടയച്ചതായും അധികൃതർ വ്യക്തമാക്കി.