താലിബാനെ അംഗീകരിക്കില്ല, ഇടപഴകും ആശയ വിനിമയം നടത്തും: ബ്രിട്ടൻ

അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ. എന്നാൽ അഫ്ഗാനിസ്ഥാനിലെ പുതിയ യാഥാർത്ഥ്യങ്ങളിൽ ഇടപെടുമെന്നും രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക ഘടന തകർന്നതായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വെള്ളിയാഴ്ച പറഞ്ഞു.

ഓഗസ്റ്റ് 15 ന് കാബൂൾ പിടിച്ചെടുത്ത താലിബാനുമായി ഒരു പരിധി വരെ സഹകരണമില്ലായിരുന്നെങ്കിൽ കാബൂളിൽ നിന്ന് 15,000 പേരെ ഒഴിപ്പിക്കാൻ കഴിയില്ലായിരുന്നു എന്ന് പാകിസ്ഥാൻ സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.

“താലിബാനുമായി ഇടപഴകുന്നതിന്റെയും നേരിട്ടുള്ള ആശയവിനിമയത്തിന്റെയും പ്രാധാന്യം ഞങ്ങൾ കാണുന്നു,” അദ്ദേഹം പറഞ്ഞു.