അമേരിക്കയിൽ ഓരോ മിനിറ്റിലും കോവിഡ് മരണം; 11 ദിവസത്തിനിടെ 10,000 മരണം, രാജ്യത്ത് മരണസംഖ്യ 1,50000 കവിഞ്ഞു

ലോകത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ അമേരിക്കയിൽ സ്ഥിതി അതീവ ​ഗുരുതരം. ഓരോ മിനിറ്റിലും കോവിഡ്
വൈറസ് ബാധമൂലം ഒരാൾ എന്ന നിലയിലാണ് രാജ്യത്ത് മരണം റിപ്പോർട്ട് ചെയ്യുന്നത്.

ബുധനാഴ്ച മാത്രം അമേരിക്കയിൽ 1461 പേരാണ് കോവിഡ് മൂലം മരിച്ചത്. മെയ് 27-ന് റിപ്പോർട്ട് ചെയ്ത 1484 മരണമാണ് അമേരിക്കയിൽ ഏറ്റവും ഉയർന്ന ഏകദിന വർദ്ധന.

കഴിഞ്ഞ 11 ദിവസത്തിനിടെ 10,000 പേരാണ് അമേരിക്കയിൽ കോവിഡ് മൂലം മരിച്ചത്. ഇതോടെ കോവിഡ് മരണം 1,50000 കവിഞ്ഞു. ഇതുവരെ 1,53,840 പേർ മരിച്ചെന്നാണ് കണക്ക്.

ആകെ രോഗികളുടെ എണ്ണം 45,68,000 കടന്നു. ഫ്‌ളോറിഡ, ടെക്‌സാസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ റെക്കോഡ് മരണമാണ് ഓരോ ദിവസവും രേഖപ്പെടുത്തപ്പെടുന്നത്.

ഇതേ സമയം ലോകത്താകമാനം കോവിഡ് ബാധിതര്‍ 1,71,87,400 കവിഞ്ഞു. ഇതില്‍ 10,697,976 പേര്‍ രോഗമുക്തി നേടി. 6,70,200 ലേറെ പേര്‍ മരണത്തിന് കീഴടങ്ങിയതായാണ് ഒടുവിലത്തെ കണക്ക്.