ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗൺസിൽ കോവിഡ്-19 നെക്കുറിച്ച് ആദ്യ യോഗം ചേരും

 

കോവിഡ്-19 സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗൺസിൽ വ്യാഴാഴ്ച ഒരു അടച്ച വീഡിയോ-ടെലികോൺഫറൻസിംഗ് യോഗം നടത്തും, ആഗോളതലത്തിൽ 88,500 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 1.5 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസ് പകർച്ചവ്യാധിയെ ക്കുറിച്ച് ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗൺസിൽ ആദ്യമായാണ് ഒരു യോഗം നടത്തുന്നത്.

സെക്യൂരിറ്റി കൗൺസിലിന്റെ നിർദേശപ്രകാരം കോവിഡ്-19 ന്റെ സ്വാധീനവുമായി ബന്ധപ്പെട്ട് ഏപ്രിൽ മാസത്തെ കൗൺസിൽ പ്രസിഡന്റ് ഡൊമിനിക്കൻ റിപ്പബ്ലിക് ഔദ്യോഗികമായി ഒരു അടച്ച വീഡിയോ-ടെലികോൺഫറൻസിംഗ് (VTC) ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്കുള്ള ന്യൂയോർക്ക് സമയം (12.30 IST) യോഗത്തിൽ പങ്കെടുക്കും.