കുവൈത്തിൽ ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല

ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കുവൈത്ത് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാൾ, ഇറാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയത്‌. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സർക്കാർ സൂചിപ്പിച്ചു.

നാളെ മുതൽ കുവൈത്തിൽനിന്ന് രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാനിരിക്കെ പ്രവശന വിലക്കേർപ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി.

കുവൈത്ത് പൗരന്മാര്‍ക്കും ബാധകമായ ഉത്തരവാണ് പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് തുടരുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനം. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.

Read more

ലക്ഷകണക്കിന് ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. വിലക്ക് നീട്ടാനുളള തീരുമാനം കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. നിലവില്‍ തന്നെ കുവൈത്ത് ജനതയ്ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.