ടോക്കിയോ ഒളിമ്പിക്സ്: ബോക്‌സർ ലോവ്‌ലിന സെമിയിലെത്തി, രണ്ടാം മെഡൽ ഉറപ്പിച്ച് ഇന്ത്യ

 

ടോക്കിയോ ഒളിമ്പിക്സിലെ വനിതകളുടെ 64-69 കിലോഗ്രാം ബോക്ക്സിങ്ങില്‍ ഇന്ത്യൻ താരം ലോവ്‌ലിന ബൊർഹെയ്ൻ സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ ചെെനീസ് തായ്പെ താരം നിയൻ-ചിൻ ചെന്നിനെ പരാജയപ്പെടുത്തിയാണ് ലോവ്ലിന സെമിയിലെത്തിയത്. 4–1 ന് ആണ് സ്കോര്‍.

ലോവ്‌ലിന സെമി ഫൈനലിന് യോഗ്യത നേടിയതോടെ ഇന്ത്യയ്ക്ക് ടോക്കിയോ ഒളിമ്പിക്സിലെ രണ്ടാം മെഡൽ ഉറച്ചിരിക്കുകയാണ്. സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ കരസ്ഥമാക്കാം. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ (വെള്ളി) നേടിയിരുന്നു.