ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു, ജൂൺ ഏഴിന് സ്ഥാനമൊഴിയും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂൺ ഏഴാം തിയതി രാജിക്കത്ത് നല്‍കും. ജൂൺ ഏഴിന് ശേഷം കൺസർവേറ്റീവ് പാർട്ടി യോഗം ചേർന്ന് ആരായിരിക്കണം പുതിയ പ്രധാനമന്ത്രി എന്ന് തീരുമാനിക്കും.

ബ്രെക്സിറ്റിന്റെ കാര്യത്തിൽ പാർലിമെന്റിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മെയ് രാജി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ കടുത്ത നിരാശയുണ്ടെന്നും പലപ്പോഴും അപമാനിതയായതായി തോന്നുന്നുണ്ടെന്നും ഇന്ന് രാവിലെ ഔദ്യോഗിക വസതിയായ ടെൻത് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന യോഗത്തിൽ അവർ പറഞ്ഞു.
തെരേസ മെയ് സ്ഥാനമൊഴിയുന്നതോടെ ബ്രെക്സിറ്റ്‌ കുരുക്ക് കൂടുതൽ സങ്കീർണ്ണമാകുമെന്ന് വിദഗ്ദർ പറഞ്ഞു. പുതിയ പ്രധാനമന്ത്രി കാര്യങ്ങള്‍
പഠിക്കുന്നതിനെടുക്കുന്ന കാലതാമസം സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കും.