ഡിവൈഡറില്‍ ഇടിച്ച കാര്‍ പറന്ന് കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്

അമിത വേഗതയെ തുടര്‍ന്ന്  ഡിവൈഡറില്‍ ഇടിച്ച കാര്‍ പറന്നു കയറിയത് സമീപത്തുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേക്ക്. ഇതോടെ കെട്ടിടത്തിന്റെ രണ്ടാം നില ഭാഗികമായി തകര്‍ന്നു. ഇന്നലെ രാവിലെ 5.30 ന് കാലിഫോര്‍ണിയയിലെ സാന്റാ ആനയിലാണ് അപകടമുണ്ടായത്.

ഇടിയുടെ ശക്തികൊണ്ട് കാര്‍ പൊങ്ങി പോയി. ചെന്നു കയറിയത് ദന്ത ഡോക്ടറുടെ ഓഫീസിന്റെ രണ്ടാം നിലയായിരുന്നു. വെള്ള സെഡാന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടക്കുമ്പോള്‍ കാറില്‍ രണ്ടു പേരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ വേഗം തന്നെ അപകടത്തിനു ശേഷം പുറത്തിറങ്ങി. പക്ഷേ രണ്ടാമത്തെ ആള്‍ മണിക്കൂറകള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് വാഹനത്തില്‍ നിന്നും പുറത്ത് കിടന്നത്.

വാഹനത്തെ രണ്ടാം നിലയില്‍ നിന്നും എടുത്തു മാറ്റിയത് ക്രെയിന്‍ ഉപയോഗിച്ചായിരുന്നു. മയക്കുമരുന്ന് ഉപയേഗിച്ച ശേഷമായിരുന്നു വാഹനം അമിത വേഗതയില്‍ ഓടിച്ചതെന്നു ഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തി.