തായ്ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത് നേരിയ അളവില്‍ മയക്കു മരുന്ന് നല്‍കി

Gambinos Ad
ript>

തായലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാന്‍ മയങ്ങാനുള്ള മരുന്ന് കൊടുത്തിരുന്നുവെന്ന് രക്ഷാസംഘത്തിലെ ഡോക്ടര്‍മാര്‍. മൂന്നാഴ്ചയോളം ഗുഹയില്‍ കുടുങ്ങി കിടന്ന കുട്ടികളെ രക്ഷിക്കാന്‍ ചെറിയ തോതില്‍ ആന്റി-ആങ്സൈറ്റി മരുന്നുകള്‍ നല്‍കുകയായിരുന്നു. ചെളിയും വെള്ളവും നിറഞ്ഞ ഇരുണ്ട ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ അത്തരമൊരു മരുന്നിന്റെ ആവശ്യമുണ്ടായിരുന്നതിനാലാണ് നല്‍കിയതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

Gambinos Ad

പതിനേഴ് ദിവസത്തിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളേയും കോച്ചിനേയും രക്ഷപ്പെടുത്തി. കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ് ഇന്നലെ വൈകിട്ടോടെ എല്ലാവരെയും പുറത്തെത്തിക്കാന്‍ സാധിച്ചത്.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ തന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് അറിയിച്ചു.