'ആർ.എസ്.എസ് ഭീകരസംഘടന, നിരോധിക്കണം'; ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ

ആർഎസ്എസ് ഒരു ഭീകര സംഘടനയാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ. യുഎന്നിന്റെ സുരക്ഷാ സമിതിക്കു മുന്നിലാണ് പാകിസ്ഥാന്റെ പ്രതിനിധി മുനീർ അക്രം ആവശ്യം ഉന്നയിച്ചത്.

ആർഎസ്എസ് പോലുള്ള തീവ്രദേശീയതാവാദ സംഘടനകൾ അന്താരാഷ്ട്രതലത്തിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഒരു വെല്ലുവിളിയാണ് എന്നും മുനീർ അക്രം പറഞ്ഞു.

അൽ ക്വയ്‌ദയും ഐസിസും പോലുള്ള ലോകത്തിലെ മറ്റു പല തീവ്രവാദ സംഘടനകളെയും നിരോധിച്ചത് പോലെ ആർഎസ്എസിനെയും ഉടനടി നിരോധിക്കണം എന്നാണ് സുരക്ഷാ സമിതിയിൽ പാക് അംബാസഡർ ആവശ്യപ്പെട്ടത്.

നേരത്തെ ആർ.എസ്.എസിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് അംബാസിഡർ സംഘടനക്കെതിരെ തിരഞ്ഞത്.

സംഘപരിവാറിന്റെ ആശയങ്ങൾ നാസികളിൽ നിന്ന് പ്രേരിതമാണെന്ന് ഇമ്രാൻ ഖാൻ 2019ൽ ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ വംശീയനയങ്ങൾ ശ്രദ്ധിക്കണമെന്നും ലോകരാജ്യങ്ങളോട് ഇമ്രാൻ ഖാൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.