അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചു; മുല്ല ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും

അഫ്​ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചു. മുല്ല ഹസൻ അഖുൻദ് ഇടക്കാല സർക്കാറിനെ നയിക്കും. താലിബാൻ ഉപമേധാവി മുല്ലാ ബറാദർ ഉപപ്രധാനമന്ത്രിയാകും.

മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീൻ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീർ മുതാഖിക്കാണ് വിദേശകാര്യം. ഷേർ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമവകുപ്പ് അബ്ദുൾ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും.

Read more

33 അംഗ മന്ത്രിസഭയാണ് താലിബാൻ പ്രഖ്യാപിച്ചത്. പട്ടിക പൂർണമല്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുളളവർക്ക് പങ്കാളിത്തമുണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു.