പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണയെന്ന് താലിബാൻ; വീണ്ടും ജയിച്ചാൽ സൈന്യത്തെ പിൻവലിക്കുമെന്ന് പ്രതീക്ഷ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പൂർണ്ണ പിന്തുണയെന്ന് താലീബാൻ.

ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയാൽ അഫ്ഖാനിസ്ഥാനിലെ അമേരിക്കൻ സേനയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടെലിഫോൺ‌ വഴിയാണ് താലിബാൻ നേതൃത്വവുമായി സി.ബി.എസ് ന്യൂസ് അഭിമുഖം നടത്തിയത്. ട്രംപ് കോവിഡ് പോസിറ്റീവായെന്ന് കേട്ടപ്പോൾ ആശങ്കാകുലരായെന്നും മറ്റൊരു മുതിർന്ന താലിബാൻ നേതാവ് പറഞ്ഞു.

അതേസമയം താലിബാന്റെ പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി പറഞ്ഞു. അമേരിക്കൻ താൽപര്യങ്ങൾ എന്ത് വിലക്കൊടുത്തും സംരക്ഷിക്കുന്നയാളാണ് പ്രസിഡന്റ് എന്ന് താലിബാൻ ഓർക്കണമെന്ന് ട്രംപിന്റെ വക്താവ് ടിം മുർട്ടോ​ഗ് പ്രതികരിച്ചു.

Read more

ക്രിസ്മസോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ സൈനികരെയും അമേരിക്ക പിൻവലിക്കുമെന്ന് ട്രംപിന്റെ ബുധനാഴ്ച പ്രഖ്യാപിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് പിന്തുണയുമായി താലിബാൻ രം​ഗത്തെത്തിയത്.